Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Listin Stephen

ബി​ജു മേ​നോ​ന്‍റെ അ​വ​റാ​ച്ച​ൻ ആ​ൻ​ഡ് സ​ൺ​സ്; ട്രെ​യി​ല​ർ  

ചി​രി​യും ചി​ന്ത​യും ലേ​ശം കൗ​തു​ക​വു​മാ​യി ബി​ജു​മേ​നോ​ൻ ചി​ത്രം ‘അ​വ​റാ​ച്ച​ൻ ആ​ൻഡ് ​സ​ൺ​സി’​ന്‍റെ ട്രെ​യി​ല​റെ​ത്തി. ന​വാ​ഗ​ത​നാ​യ ത​മ്പി ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം. അ​വ​റാ​ച്ച​നും മ​ക്ക​ളും അ​വ​രു​ടെ കു​ടും​ബ ബ​ന്ധ​ങ്ങ​ളും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും ഇ​ഴ​ചേ​രു​ന്ന ന​ർ​മ്മ​ത്തി​ൽ ചാ​ലി​ച്ച ര​സ​ക​ര​മാ​യ ഫാ​മി​ലി ഡ്രാ​മ​യു​ടെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് ജോ​സ​ഫ് വി​ജീ​ഷും ത​മ്പി​യും ചേ​ർ​ന്നാ​ണ്.

കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്ക് തി​യ​റ്റ​റി​ൽ ആ​ഘോ​ഷ​മാ​ക്കാ​ൻ വീ​ണ്ടും ഒ​രു ബി​ജു മേ​നോ​ൻ ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​ണ് നി​ർ​മാ​താ​വാ​യ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ മാ​ജി​ക് ഫ്രെ​യിം​സ്.

ബി​ജു​മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​നാ​ഥ് ഭാ​സി, ഗ​ണ​പ​തി, വി​ന​യ് ഫോ​ർ​ട്ട്, ജോ​ണി ആ‍​ന്‍റ​ണി, ഗ്രേ​സ് ആ​ന്‍റ​ണി, അ​ഖി​ല ഭാ​ർ​ഗ​വ​ൻ, പൗ​ളി വി​ത്സ​ൺ, സാ​ബു​മോ​ൻ, കോ​ട്ട​യം ന​സീ​ർ, വി​നീ​ത് ത​ട്ടി​ൽ, സാ​ജ​ൻ പ​ള്ളു​രു​ത്തി, ആ​ഷി​ഖ് ഖാ​ലി​ദ്, സു​ധി കോ​പ്പ, സ​ജി​ൻ ചെ​റു​ക​യി​ൽ, ഷാ​ജു ശ്രീ​ധ​ർ, നി​ഷാ സാ​രം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up